Followers

എന്തുകൊണ്ട്‌ അംഗത്വം 

വിക്കിപീഡിയയിൽ ആർക്കും തിരുത്തൽ നടത്താമെങ്കിലും അംഗത്വമെടുത്ത ശേഷം തിരുത്തൽ നടത്തുന്നതാണ്‌ കൂടുതൽ നല്ലത്‌. ഇതുകൊണ്ടുള്ള ഗുണങ്ങൾ താഴെപ്പറയുന്നു:
 1. നിങ്ങളുടെ വിക്കിപീഡിയയിലെ പ്രവർത്തനം എല്ലാം നിങ്ങളുടെ പേരിൽ അല്ലെങ്കിൽ ഉപയോക്തൃനാമത്തിൽ സംരക്ഷിക്കപ്പെടും.പിന്നീട് നിങ്ങൾക്ക് വിക്കിയിൽ കൂടുതൽ പ്രവർത്തനാധികാരങ്ങളും മറ്റും ലഭിക്കാനുള്ള സാധ്യത നിങ്ങൾ (ഒരേ യൂസർ നെയിമിൽ) മൊത്തം എഡിറ്റു ചെയ്ത പേജുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും.
 2.ഉപയോക്തൃനാമം ഉപയോഗിച്ചാൽ മറ്റുള്ളവർക്ക്‌ നിങ്ങളുടെ ഐ. പി അഡ്രസ്‌ കാണാനാവില്ല. ഓർക്കുക വെബ്‌ ഹാക്കർമാർ നിങ്ങളുടെ ഐ.പി വിലാസം കാണുന്നത്‌ അപകടം ക്ഷണിച്ചുവരുത്തും.
 3.വിക്കിപീഡിയയിൽ വോട്ടു ചെയ്യാനും കാര്യനിർവാഹകർ ആകാനും അംഗത്വം നിർബന്ധമാണ്‌. 4.വിക്കിപീഡിയയിൽ ചിത്രങ്ങൾ ഉൾപ്പെടുത്താൻ അംഗത്വം അത്യാവശ്യമാണ്‌.  
എങ്ങനെ അംഗമാകാം?
  ഉള്ളടക്കത്തിന്റെ കാര്യത്തിലെന്ന പോലെ വിക്കിപീഡിയയിൽ അംഗത്വവും തികച്ചും സൗജന്യമാണ്‌. അംഗമാകാൻ ഈ പേജ്‌ സന്ദർശിക്കുക.

0 സംവാദം